പഴന്തോട്ടം:വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനത്തിൽ പഴന്തോട്ടം കവലയിൽ പതാക ഉയർത്തി. ശാഖാ പ്രസിഡന്റ് പി.കെ രഞ്ജിത്തിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി ശ്രീകുമാർ പതാക ഉയർത്തി. താലൂക്ക് വൈസ് പ്രസിഡന്റ് മനോജ്, അംഗങ്ങളായ ദിലീപ്, ഷൈജു, ബിനീഷ്, അഖിൽ, സുഭാഷ് ചന്ദ്രൻ, സുഷമ ബിനു, രാജപ്പൻ എന്നിവർ പങ്കെടുത്തു.