പള്ളിക്കര: പ്രധാനമന്ത്റിയുടെ 70ാം ജന്മദിനത്തോടനുബന്ധിച്ചുള്ള അഘോഷ പരിപാടികളുടെ ഭാഗമായി പള്ളിക്കര കുമാരപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ ബി.ജെ.പി കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സി.എം.മോഹനൻ ഉദ്ഘാടനം ചെയ്തു.കുന്നത്തുനാട് മണ്ഡലം ഉപാദ്ധ്യക്ഷൻ മുരളി കോയിക്കര അദ്ധ്യക്ഷനായി.മെഡിക്കൽ ഓഫീസർ ഡോ.സുനിതകുമാരി, ഡോക്ടർമാരായ സുരഭി, അന്ന,പി.കെ ഷിബു,സി.എം.നാസർ , പി.കെ വിജു തുടങ്ങിയവർ സംസാരിച്ചു.