തൃപ്പൂണിത്തുറ: നഗരമദ്ധ്യത്തിലെ വൈദ്യുതിപോസ്റ്റിൽ തീപടർന്നത് പരിഭ്രാന്തി പരത്തി. കിഴക്കോട്ട ജംഗ്ഷനു സമീപം കെട്ടിടങ്ങളോട് ചേർന്നു സ്ഥിതിചെയ്യുന്ന വൈദ്യുത പോസ്റ്റിലാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ തീ പടർന്നത്. പോസ്റ്റിലുണ്ടായിരുന്ന ജംഗ്ഷൻ ബോക്സിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് പോസ്റ്റിൽ ചുറ്റിക്കിടന്ന കേബിളിലേയ്ക്കും പടർന്നു. തൃപ്പൂണിത്തുറ ഫയർസ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ ഷാജിയുടെ നേതൃത്വത്തിലെത്തിയ ഫയർഫോഴ്സ് തീയണച്ചു.