കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 70- ാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ശുചീകരണ പ്രവർത്തനങ്ങൾ പി. രംഗദാസ പ്രഭു ഉദ്ഘാടനം ചെയ്തു. ശുചീകരണ തൊഴിലാളികൾക്ക് മാസ്‌കും മധുരപലഹാരവും കൗൺസിലർ സുധാ ദിലീപ് വിതരണം ചെയ്തു. കുരുവിള മാത്യൂസ്, നവീൻ ചന്ദ്ര ഷേണായ്, വാസുദേവ പൈ, നിത്യാനന്ദ മല്ലൻ, ഗോപിനാഥ കമ്മത്ത്, ആർ. നവീൻ കമ്മത്ത്, സർവോത്തമപ്രഭു, രഞ്ജിത.വി.പൈ, സുധാകര പ്രഭു, വി. സച്ചിതാനന്ദ പ്രഭു, കെ.എസ്. ദിലീപ്കുമാർ എന്നിവർ നേതൃത്വം നൽകി.