carmal
കാർമൽ പ്രൊവിൻസിന്റെ ഭാഗമായ ഗോ ഗ്രീൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾക്ക് കിറ്റ് വിതരണോദ്ഘാടനം ഫാ ജോഷി മലയകുടി നിർവഹിക്കുന്നു

മൂവാറ്റുപുഴ: കാർമൽ പ്രൊവിൻസിന്റെ ഭാഗമായ ഗോ ഗ്രീൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ കാർമൽ കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾക്ക് മാസ്കും, ഹരിത സഞ്ചിയും, ഫലവൃക്ഷ തൈകളും സൗജന്യമായി നൽകി. കാർമൽ പ്രൊവിൻസൻ സാമൂഹ്യ വകുപ്പ് സെക്രട്ടറി ഫാ ജോഷി മലയകുടി വിതരണോദ്ഘാടനം നിർവഹിച്ചു. ഫാ മാർട്ടിൻ കൂട്ടപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. കാർമൽ ആയുർവേദ വില്ലജ് ആൻഡ്‌ റിസേർച് സെന്ററിന്റെ നിയുക്ത ഡയറക്ടർ ഫാ മാത്യു മഞ്ഞക്കുന്നേൽ , ഗോ ഗ്രീൻ പ്രൊജക്റ്റ് ആഫീസർ സിറിയക് മാത്യു , അലൻ ജി തേനമാക്കീൽ , ബോഡ്‌വിൻ ജോയ് തുടങ്ങിയവർ സംസാരിച്ചു.