കൊച്ചി: കേരളകൗമുദി സ്ഥാപകപത്രാധിപർ കെ.സുകുമാരന്റെ പേരിൽ കേരളകൗമുദി യൂണിറ്റുകളിൽ ഏർപ്പെടുത്തിയ പത്രാധിപർ കെ. സുകുമാരൻ സ്മാരക പ്രാദേശിക പത്രപ്രവർത്തക പുരസ്‌കാരത്തിന് കോലഞ്ചേരി ലേഖകൻ ബാബു പി. ഗോപാൽ അർഹനായി.
സംസ്ഥാനതലത്തിലും പ്രാദേശികമായും പ്രസിദ്ധീകരിച്ച മികച്ച വാർത്തകൾക്കുപുറമെ ലേഖകനെന്ന നിലയിൽ പത്രത്തിന്റെ പ്രചാരപ്രവർത്തനങ്ങളിൽ നൽകിയ സംഭാവനകളുമാണ് പരിഗണിച്ചാണ് ബാബുവിനെ അവാർഡിന് അർഹനാക്കിയത്.
പത്രാധിപരുടെ ചരമവാർഷികദിനമായ ഇന്ന് രാമവർമ്മ ക്ളബിൽ കൊവിഡ് മാനദണ്ഡം പാലിച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകും.
15 വർഷം മുമ്പാണ് ബാബു പി.ഗോപാൽ കേരളകൗമുദി ലേഖകനായി പത്രപ്രവർത്തനം ആരംഭിച്ചത്. പട്ടിമറ്റം കുമ്മനോട് പൊത്താംകുഴിയിൽ പരേതനായ പി.പി ഗോപാലന്റെയും എൻ.ആർ രാധാമണിയുടെയും മകനാണ്. ഭാര്യ മോൾസി കുമ്മനോട് സർക്കാർ യു.പി സ്‌കൂളിൽ അദ്ധ്യാപികയാണ്. മകൻ: ആദിത് ബാബു ബി. കോം വിദ്യാർത്ഥിയാണ്.