muthalib
യൂത്ത് കോൺഗ്രസ് കീഴ്മാട് മണ്ഡലം കമ്മിറ്റി കീഴ്മാട് കാത്തലിക് കോൺഗ്രിഗേഷൻ ഒഫ് ബ്‌ളൈന്റ് (സി.സി.ബി)യിൽ നൽകുന്ന ഭക്ഷ്യവസ്തുക്കൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലീബ് കൈമാറുന്നു

ആലുവ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ തുടർച്ചയായി 50 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കീഴ്മാട് മണ്ഡലം കമ്മിറ്റി കീഴ്മാട് കാത്തലിക് കോൺഗ്രിഗേഷൻ ഓഫ് ബ്‌ളൈന്റ് (സി.സി.ബി)യിൽ പ്രഭാത ഭക്ഷണവും ഭക്ഷ്യവസ്തുക്കളും നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലീബ് ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോണി ക്രിസ്റ്റഫർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ജെ. സുനിൽകുമാർ, പി.വി. എൽദോസ് എന്നിവർ സംബന്ധിച്ചു.