കളമശേരി: മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി ബി.ജെ.പി നടത്തിയ പ്രതിഷേധ സമരത്തിൽ പൊലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് കളമശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തി. പ്രസിഡന്റ് ഷാജി മൂത്തേടൻ നേതൃത്വം നൽകിയ പ്രതിഷേധ സമരം ജില്ലാ സെക്രട്ടറി ആർ. സജികുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ഭാരവാാഹികളായ പ്രമോദ് തൃക്കാക്കര, ബാബു കോട്ടപ്പുറം, സി ആർ ബാബു, വി.വി. പ്രകാശൻ, സി.ജി. സന്തോഷ്, എൻ.കെ. സുബ്രഹ്മണ്യൻ, ലെനീന്ദ്രൻ, അബ്ദുകുഞ്ഞ്, ശ്യാംകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.