പള്ളുരുത്തി: മുൻ മുഖ്യമന്ത്രി​ ഉമ്മൻചാണ്ടിയുടെ നി​യമസഭാംഗത്വ സുവർണജൂബി​ലി​ ഇടക്കൊച്ചി കോൺഗ്രസ് കമ്മി​റ്റി ആലോഷിച്ചു. പ്രസിഡന്റ് ബേസിൽ മൈലന്തറ ഉദ്ഘാടനം ചെയ്തു. റിഡ്ജൻ റിബല്ലോ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ. റോബർട്ട്, പി.ഡി. സുരേഷ്, കർമ്മിലി ആന്റണി, അഭിലാഷ് തോപ്പിൽ, ബിജു അറക്കപ്പാടത്ത്, കെ.ആർ.രഞ്ജി​ത്ത് തുടങ്ങിയവർ സംബന്ധിച്ചു.