നെടുമ്പാശേരി: നിയമസഭയിൽ തുടർച്ചയായി 50 വർഷം പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജൂബിലി ആഘോഷപരിപാടികൾ പൊതുജനങ്ങൾക്ക് തത്സമയം കാണുന്നതിനായി കോൺഗ്രസ് നെടുമ്പാശേരി മണ്ഡലം കമ്മിറ്റി കരിയാട് സൗകര്യമൊരുക്കി. പ്രസിഡന്റ് ടി.എ. ചന്ദ്രൻ, പി.വി. പൗലോസ്, സി.വൈ. ശാബോർ, ഷിബു മൂലൻ, കെ.ടി. കുഞ്ഞുമോൻ, ജോർജ് പി. അരീക്കൽ, പി.വി. കുഞ്ഞു, പി ജെ ജോയി, ജോസ് പി. വർഗീസ്, പി.എ. മാർട്ടിൻ, പി.ജെ. ജോണി, പി.ആർ. പുഷ്‌ക്കരൻ എന്നിവർ പങ്കെടുത്തു.