congress
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ അമ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മഞ്ഞുമ്മൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം നടന്ന പൊതുസമ്മേളനം

കളമശേരി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ അമ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മഞ്ഞുമ്മൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം പൊതുസമ്മേളനം നടന്നു. ഡി.സി സി സെക്രട്ടറി ജോസഫ് ആന്റണി ഉദ്ഘാടനം ചെയ്തു. ഏലൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് ഹൻസാർ കുറ്റിമക്കൻ അദ്ധ്യക്ഷത വഹിച്ചു. എൻ.സി. വിൻസെന്റ്, സെബാസ്റ്റ്യൻ പാലക്കത്തറ, യു.വി. ബാബു. ഷൈജ ബെന്നി, ബിജി സുബ്രഹ്മണ്യം, ജോൺസൻ കാഞ്ഞൂക്കാരൻ. അൻസീറ്റ തോമസ് എന്നിവർ സംസാരിച്ചു.