1
എൻ.ജി.ഒ അസോസിയേഷന്റെ കളക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധമാർച്ച്‌ ജില്ലാ പ്രസിഡന്റ് ആന്റണി സാലു ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: സാമ്പത്തിക പ്രതിസന്ധിയുടെ മറവിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവരാനും വീണ്ടും സാലറി കട്ട് ഏർപ്പെടുത്തുവാനുമുള്ള സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധിച്ചു. കളക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധമാർച്ച്‌ ജില്ലാ പ്രസിഡന്റ് ആന്റണി സാലു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജോമോൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർമാരായ കെ.ജി. രാജീവ്, എം.വി. അജിത്കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം. ബാബു, ജെ. പ്രശാന്ത്, ജില്ലാ വൈസ് പ്രസിഡന്റ് നോബിൻ ബേബി, അനിൽ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും ഓഫീസുകളിലും കേരള എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധിച്ചു.