കൊച്ചി: സ്വർണ കള്ളക്കടത്ത് കേസിൽ മന്ത്രി കെ.ടി.ജലീലിനെ ദേശീയ അന്വേഷണഏജൻസി കൊച്ചിയിൽ ചോദ്യം ചെയ്യുന്നതിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻ.ഐ.എ.ആസ്ഥാനത്തേയ്ക്ക് മാർച്ച് നടത്തി. മാർച്ച് ബി.ജെ.പി മദ്ധ്യമേഖല സെക്രട്ടറി സി.ജി. രാജഗോപാൽ ഉദ്ഘാടനം ചെയ്തു‌, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ്, ബി.ജെ.പി എറണാകുളം മണ്ഡലം അദ്ധ്യക്ഷൻ പി.ജി. മനോജ്കുമാർ, യുവമോർച്ച നേതാക്കളായ സരിഷ് സജീവൻ, ഹരികൃഷ്ണ തൃദീപ്, വി.യു. ലിബിഷ് പി.എച്ച്., ശ്യാംകുമാർ, ജയകിഷൻ, കാർത്തിക്,മനു എന്നിവർ നേതൃത്യം നൽകി.