കൊച്ചി: മഹാരാജാസ് കോളജ് ഹിന്ദി വിഭാഗത്തിൽ ഹിന്ദി പക്ഷാചരണം ആരംഭിച്ചു. ദളിത് സാഹിത്യകാരി സുശീലാ ഠാക്ക് ഭൗരെ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.കെ.വി. ജയമോൾ അധ്യക്ഷത വഹിച്ചു.
ഹിന്ദി വിഭാഗം അധ്യക്ഷ ഡോ.എ.കെ. ബിന്ദു സ്വാഗതം പറഞ്ഞു. കോഡിനേറ്റർ ഡോ. റീനാകുമാരി വി.എൽ. വെബിനാർ മോഡറേറ്റ് ചെയ്തു. പക്ഷാചരണം ഈ മാസം 28 വരെയാണ്.