കൊച്ചി: നിയമസഭാംഗമായി അമ്പതു വർഷം പൂർത്തിയാക്കിയ ഉമ്മൻചാണ്ടിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് നഗരത്തിലെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൂറ് അടി നീളവും ആറ് അടി വീതിയുമുള്ള കൂറ്റൻ ബാനറുമായി കൊച്ചി കായലിൽ അഭിവാദ്യം അർപ്പിച്ചു. തമ്മിൽ ബന്ധിപ്പിച്ച പത്തു വള്ളങ്ങളിലായാണ് പ്രവർത്തകർ അണിനിരന്നത്. വികസന നായകൻ ഉമ്മൻചാണ്ടിക്ക് അറബിക്കടലിന്റെ റാണിയായ കൊച്ചി നഗരത്തിന്റെ ആദരവ് എന്ന് ആലേഖനം ചെയ്ത കൂറ്റൻ ബാനറിൽ കൊച്ചി മെട്രോയുടെ ചിത്രവും ഉണ്ടായിരുന്നു.കൊച്ചി മറൈൻഡ്രൈവിൽ മഴവിൽ പാലത്തിന് അഭിമുഖമായി കായലിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുദ്രാവാക്യങ്ങൾ മുഴക്കി പ്രവർത്തകർ ഒരുമണിക്കൂറോളം നിലയുറപ്പിച്ചു.
ഡി.സി.സി. പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ. ഉത്ഘാടനം ചെയ്തു. കെ.പി.സി.സി. സെക്രട്ടറി ടോണി ചമ്മണി ഫ്‌ളാഗ് ഒഫ് ചെയ്തു.ഡി.സി.സി. ജനറൽ സെക്രട്ടറി വി.കെ തങ്കരാജ്, കെ.എസ്.യു. മുൻ സംസ്ഥാന സെക്രട്ടറി ജോൺസൺ മാത്യൂ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദീപക്ക് ജോയി, കെ.എസ്.യു.ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ, നഗരസഭാ കൗൺസിലർമാരായ ജോസഫ് അലക്‌സ്, എം.ജി. അരിസ്‌റ്റോട്ടിൽ, വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
കെ.എസ്.യു. ജില്ലാ ഭാരവാഹികളായ സഫൽ വലിയ വീടൻ, അസ് ലം മജീദ്, അൽഅമീൻ അഷ്രഫ്, മുഹമ്മദ് റിസ്വാൻ, അർജിത്ത് ആനന്ദ്, യൂത്ത്‌കോൺഗ്രസ് നേതാക്കളായ സനൽ നെടിയതറ, സഖറിയ കട്ടിക്കാരൻ, സനൂപ് മുരളീധരൻ, അക്ബർ മുളവുകാട്, വട്ടത്തിപാടം ബിജു തുടങ്ങിയവർ നേതൃത്ത്വം നൽകി.