കൊച്ചി: നെട്ടൂർ ഐ.എൻ.ടി.യു.സി ജംഗ്ഷനിൽവച്ച് വെളിപ്പറമ്പിൽ വീട്ടിൽ ഫഹദ് ഹുസൈൻ (19) നെ വെട്ടികൊലപ്പെടുത്തിയ കേസിൽ പ്രതികളായ 12 പേരെയും ഇവർക്ക് ഒളിച്ച് താമസിക്കാൻ അവസരമൊരുക്കിയ രണ്ടുപേരെയും പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ മണ്ണഞ്ചേരി ലക്ഷ്മി നിവാസിൽ നിധിൻ ആർ. നായർ (24), മരട് സ്വദേശികളായ മുല്ലംകുഴിയിൽ റോഷൻ ചാർളി (30), വിരിപ്പാടത്ത് വി.എസ്. നിഷാദ് (21), കുറ്റേഴത്ത് വർഗീസ് ജോൺ (24), കല്ലറയ്ക്കൽ ജെഫിൻ പീറ്റർ (23), പാറശേരി നിവിൻ ചന്ദ്രൻ (24), മാമ്പറയ്ക്കൽ എം.വി. ബിജിത്ത് (33), തോട്ടത്തിൽ എൻ.ജെ. ജീവൻ (32), ആലപ്പുഴ പാതിരപ്പള്ളി കീറത്ത് വീട്ടിൽ ജയ്സൺ കെ.സെബാസ്റ്റ്യൻ (24), കുമ്പളം കളപ്പുരയ്ക്കൽ കെ.ആർ. ഫെബിൻ (34), ഈശ്വർ, പനങ്ങാട് കാർത്തികയിൽ ശങ്കരനാരായണൻ (35), കുമ്പളം വെള്ളേക്കാട്ട് വി.എസ്. സുജിത്ത് (32), കുണ്ടന്നൂർ പടത്രയിൽ രാഹുൽ കൃഷ്ണ (25), അനന്ദു എന്ന കിച്ചു , തെക്കൻ പറവൂർ താഴത്തുവീട്ടിൽ ടി.കെ. പ്രമോദ് (38) എന്നിവരെയാണ് പനങ്ങാട് പൊലീസ് ഇൻസ്പെക്ടർ അനന്ദലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റുചെയ്തത്.