.കൊച്ചി: കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ ) സി.ഇ.ഒ ആയി ചുമതലയേറ്റ ജാഫർ മാലിക്കിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം മിഷനു കീഴിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു. മട്ടാഞ്ചേരിയിലെ ഡച്ച് പാലസ് എൻട്രി ഏരിയ, ചുങ്കം പാലം, വാസ്‌കോ സ്‌ക്വയർ, ഫോർട്ടുകൊച്ചിയിലെ ഓപ്പൺ എയർ തിയേറ്റർ തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിച്ചത്. പശ്ചിമ കൊച്ചിയിലെ സ്മാർട്ട് റോഡുകളുടെയും മറ്റു റോഡുകളുടെയും നിർമാണ പുരോഗതിയും അവലോകനം ചെയ്തു.
നിർദേശങ്ങൾ
# സമയപരിധിക്കുള്ളിൽ പദ്ധതികൾ പൂർത്തീകരിക്കണം.
# ഡച്ച് പാലസിന്റെ പ്രവേശന കവാടത്തിലും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ട് ഒഴിവാക്കാൻ അഴുക്കുചാലുകൾ ശരിയായ രീതിയിൽ ബന്ധിപ്പിക്കപ്പെട്ടുവെന്ന് ഉറപ്പാക്കണം.
# പൈതൃക പദ്ധതി നടപ്പാക്കുമ്പോൾ പ്രദേശത്തെ കച്ചവടക്കാരുടെ പുനരധിവാസം ഉറപ്പാക്കും.
#ഈ പദ്ധതി ഒക്ടോബർ അവസാനത്തോടെയും വാസ്‌കോ സ്‌ക്വയർ പദ്ധതി ഡിസംബറോടെയും പൂർത്തിയാക്കണം .
# പദ്ധതി പൂർത്തീകരണത്തിന്റെ ഭാഗമായി സ്റ്റേക്ക്‌ഹോൾഡർമാരുടെ യോഗം ഉടനെ ചേരും.
#ചുങ്കം പാലത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജില്ലാഭരണകൂടമായും പൊലീസുമായും ഏകോപനം നടത്തിയാവണം ഗതാഗത നിയന്ത്രണം.
# നിർമ്മാണ സമയത്ത് പൊതുജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കണം
# വേഗത്തിൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം.