കൊച്ചി: എറണാകുളം പോസ്റ്റൽ ഡിവിഷന്റെ ഡിവിഷണൽതല തപാൽ അദാലത്ത് 24 ന് രാവിലെ 11ന് വീഡിയോ കോൺഫറൻസിംഗ് വഴി നടത്തും. തപാൽവകുപ്പിന്റെ സേവനം സംബന്ധിച്ച ഉപഭോക്താക്കളുടെ പരാതികൾ പരിഗണിക്കും. ഇ മണിഓർഡർ, പി.പി.രജിസ്റ്റേഡ്, ഇൻഷ്വേഡ്, സ്പീഡ് പോസ്റ്റ് വസ്തുക്കൾ സംബന്ധിച്ച പരാതികളിൽ പോസ്റ്റ് ചെയ്ത തീയതി, സമയം, അയച്ചയാളുടെയും ലഭിക്കേണ്ട ആളിന്റെയും പൂർണവിലാസം, രജിസ്ട്രേഷൻ റസീപ്റ്റ് നമ്പർ, ബുക്ക് ചെയ്ത ഓഫീസ് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി പരാതി നൽകണം. പരാതികൾ സീനിയർ സൂപ്രണ്ട് ഒഫ് പോസ്റ്റ് ഓഫീസ്, എറണാകുളം ഡിവിഷൻ, കൊച്ചി 682011 എന്ന വിലാസത്തിൽ അയയ്ക്കണം.