soo
ജൈവ വൈവിധ്യ സൂചികയുടെ പ്രകാശനം മേയർ സൗമിനി ജെയിൻ നിർവഹിക്കുന്നു

കൊച്ചി : നഗര ജൈവവൈവിദ്ധ്യ സൂചിക (സിറ്റി ബയോഡൈവേഴ്സിറ്റി ഇൻഡക്സ് ) പ്രകാശനം മേയർ സൗമിനി ജെയിൻ നിർവഹിച്ചു. കൊച്ചി നഗരസഭ, ഐ.സി. എൽ. ഇ. ഐ ദക്ഷിണേന്ത്യ ഘടകത്തിന്റെ സാമ്പത്തിക ,സാങ്കേതിക സഹായത്തോടെ സി ഹെഡിന്റെ നേതൃത്വത്തിൽ നഗരത്തിൽ നടപ്പാക്കിവരുന്ന ഇന്ററാക്ട് ബയോ ജൈവവൈവിദ്ധ്യ പദ്ധതിയുടെ ഭാഗമായാണ് സൂചിക തയ്യാറാക്കിയത്. ഒരു നഗരത്തിന്റെ
പാരിസ്ഥിതിക മൂല്യം ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള പ്രധാന വഴികളിലൊന്നാണ് ജൈവ വൈവിദ്ധ്യസൂചിക. കൊച്ചി നഗര ജൈവ വൈവിദ്ധ്യസൂചികയുടെ പ്രകാശനത്തോടെ ഇത്തരം സൂചികയുള്ള ഇന്ത്യയിലെ തന്നെ ആദ്യ നഗരമായി കൊച്ചി മാറി.

കൊവിഡ് മാനദണ്ഡപ്രകാരം മേയറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ, സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻമാരായ ഗ്രേസി ജോസഫ് പി.എം. ഹാരിസ്, ജോൺസൻ, പി.ഡി. മാർട്ടിൻ, കൗൺസിലർമാരായ എ. ബി. സാബു, ഡേവിഡ് പറമ്പിത്തറ, ശ്യാമള എസ്.പ്രഭു. സിഹെഡ് ഡയറക്ടർ ഡോ. രാജൻ ചേടമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു