അങ്കമാലി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70ാം പിറന്നാൾ അങ്കമാലി മുനിസിപ്പാലിറ്റി വേങ്ങൂർ 10ാം വാർഡിൽ ബി.ജെ.പി ആഘോഷിച്ചു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം പി.എൻ സതീശൻ പതാക ഉയർത്തി ചടങ്ങ് ഉദ്്ഘാടനം ചെയ്തു. ബി.ജെ.പി 10ാം വാർഡ് കൺവീനർ എ.വി രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ക്ഷീരകർഷക മേഖലയിലെ മേനാച്ചേരി ദേവസി, കൃഷ്ണൻ മുലയാമ്പിള്ളി, ജോസ്, ബിന്ദു, മണി, രാധ, യോഗാചാര്യൻ ജോജോ എന്നിവരെയും കലാസാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന സുബ്രഹ്മണ്യൻ , ജി.ജയകൃഷ്ണൻ എന്നിവരെയും പൊന്നാടയണിയിച്ച് ആദരിച്ചു, തുടർന്ന് മധുര വിതരണം നടത്തി.മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് രാമചന്ദ്രൻ, സന്ദീപ്, കൃഷ്ണൻ നമ്പീശൻ, അങ്കമാലി മുനിസിപ്പൽ സമിതി അംഗം പ്രീതിടീച്ചർ തുടങ്ങിയവർ സംസാരിച്ചു.