അങ്കമാലി: കെ.എസ്.ആർ.ടി.സി എംപ്ലോയീസ് സംഘ് അങ്കമാലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അങ്കമാലി ഡിപ്പോയിൽ കരിദിനാചരണവും പ്രകടനവും ധർണയും നടത്തി. കെ.എസ്.ആർ ടി.സി തൊഴിലാളികളുടെ പോക്കറ്റടിക്കുന്ന സർക്കാർ നയത്തിനെതിരെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനെതിരെയും സമാന്തര വാഹനങ്ങൾക്ക് അനുമതി കൊടുക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു ധർണ. അങ്കമാലി മേഖലാ ട്രഷറർ വി.ആർ. ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ജി. അജി,അങ്കമാലി യൂണിറ്റ് പ്രസിഡന്റ് നിഷാദ് ബാലൻ ,സെക്രട്ടറി പി.ആർ. അരുൾകുമാർ , ട്രഷർ പി.കെ. ഉണ്ണി ,കെ.വി. രഞ്ജിത്ത്, ടി.എസ്. ധനീഷ് , പി.വി. ജിജിഎന്നിവർ നേതൃത്വം നൽകി.