kklm

കൂത്താട്ടുകുളം:കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്‌ക്കൂൾ ലിറ്റിൽ കൈറ്റ്‌സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾ ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ 'ലിറ്റിൽ കൈറ്റ്‌സ് വോയ്‌സ്' ഡിജിറ്റൽ പത്രത്തിന്റെ സ്വാതന്ത്ര്യദിനപ്പതിപ്പ് കൂത്താട്ടുകുളം മുനിസിപ്പൽ ചെയർമാൻ റോയി എബ്രഹാം പ്രകാശനം ചെയ്തു. സ്‌കൂളിൽ നടന്ന പ്രകാശമച്ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് പി. ബി. സാജു, കമ്മിറ്റി അംഗം കെ. പി. സജികുമാർ, മാനേജ്‌മെന്റ് പ്രതിനിധി അഭിജിത് എസ്, സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ്, ഹെഡ്മിസ്ട്രസ് എം. ഗീതാദേവി, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്. എന്നിവരും ലിറ്റിൽ കൈറ്റ്‌സ് ഐ. ടി. ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു.സ്വാതന്ത്ര്യദിനമത്സരങ്ങളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ് പാർവ്വതി ബി. നായരുടെ നേതൃത്വത്തിലാണ്് പതിപ്പ് തയ്യാറാക്കിയത്.