പാലക്കുഴ: പാലക്കുഴ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ നിർധനരായ ക്യാൻസർ, കിഡ്നി രോഗികൾക്ക് ധനസഹായം വിതരണം ചെയ്തു. ബാങ്ക് ഭരണസമിതയുടെ രണ്ടാമത് വാർഷികത്തൊടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബാങ്ക് പ്രസിഡന്റിന്റെയും ഭരണ സമിതി അംഗങ്ങളുടെയും ഓണറേറിയവും സിറ്റിംഗ് ഫീസുമായി ലഭിച്ചിരുന്ന തുക ചേർത്താണ് ചികിത്സ ധനസഹായമായി വിതരണം ചെയ്തത്. എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു പദ്ധതി. 76 രോഗികൾക്ക് 2200 രൂപ വീതം വിതരണം ചെയ്തു. ചികിത്സാ ധനസഹായ വിതരണം എം.പി.ഐ ഡയറക്ടർ ഷാജു ജേക്കബ് നിർവഹിച്ചു. വാർഷിക ആഘോഷം പഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എൻ കെ ജോസ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ബാബു ജോൺ സംസാരിച്ചു. ചികിത്സാ സഹായമായി ലഭിച്ച തുക റെജി ഇല്ലിക്കനിരപ്പേൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.