കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിൽ എൽ.ഡി.എഫ് കരട് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. കരട് പത്രിക പരിശോധിച്ച് പൊതുജനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങളും വികസന കാഴ്ചപ്പാടും അറിയിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കരട് പത്രികയുടെ പ്രകാശനം സി.പി.എം ലോക്കൽ സെക്രട്ടറി എം.ആർ സുരേന്ദ്രനാഥ് നിർവഹിച്ചു. സണ്ണി കുര്യാക്കോസ് അദ്ധ്യക്ഷനായി. സി.പി.ഐ ലോക്കൽ സെക്രട്ടറി എ.കെ ദേവദാസ്, എൻ.സി.പി നിർവഹകസമിതി അംഗം കെ.ചന്ദ്രശേഖരൻ, ജനാധിപത്യ കേരള കോൺഗ്രസ് പ്രസിഡന്റ് അഡ്വ.സണ്ണി വടക്കേൽ, എൽ.ഡി.എഫ് നഗരസഭാ കമ്മിറ്റി കൺവീനർ എം.എം അശോകൻ, നഗരസഭ അദ്ധ്യക്ഷൻ റോയി എബ്രാഹം, സി.എൻ പ്രഭകുമാർ, റോബിൻ ജോൺ വൻനിലം ,വിജയ ശിവൻ,ജിജി ഷാനവാസ്, പി.കെ.ജോർജ്, ഫെബീഷ് ജോർജ്ജ്, ജോൺസൺ തോമസ്, വി.കെ. മനോജ്, സൂരജ് ജോൺ, ബസന്ത് മാത്യു, പി.പി.ജോണി എ ന്നിവർ സംസാരിച്ചു. കൂത്താട്ടുകുളം ലോക്കൽ കമ്മിറ്റിയുടെ cpimkklm2020@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ പൊതുജനങ്ങൾക്ക് നിർദേശങ്ങൾ അയക്കാം.