kklm

കൂത്താട്ടുകുളം: ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്‌- മത്സ്യഫെഡ് സംയുക്തമായി കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ആരംഭിച്ച മത്സ്യഫെഡ് ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം എം.പി.ഐ ഡയറക്ടർ ഷാജു‌ ജേക്കബ് നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് സണ്ണി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ റോയി എബ്രഹാം ആദ്യവില്പന നിർവഹിച്ചു. നഗരസഭാ ഉപാദ്ധ്യക്ഷ വിജയ ശിവൻ, കൗൺസിലർമാരായ സി.എൻ പ്രഭ കുമാർ, എം.എം അശോകൻ, ലിനു മാത്യു, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് റോബിൻ ജോൺ ,മത്സ്യഫെഡ് ലാൻഡ് മാനേജർ ഗീത എൻ, ഡെവലപ്മെന്റ് ഓഫീസർ മുഹമ്മദ് ഷെറീഫ്, ഫാർമേഴ്സ് ബാങ്ക് സെക്രട്ടറി അഭിലാഷ് എസ് നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.