ആലുവ: ശ്രീനാരായണ ഗുരുദേവന്റെ 93 -ാമത് മഹാസമാധി ദിനാചരണം സെപ്തംബർ 21ന് നടക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ എന്നിവർ അറിയിച്ചു. യൂണിയൻ പരിധിയിലെ 61 ശാഖകളിലെയും കുടുംബാംഗങ്ങൾ ഭവനങ്ങൾ കേന്ദ്രീകരിച്ച് ഉപവാസവും പ്രാർത്ഥനയും നടത്തും. ഗുരുദേവ ക്ഷേത്രങ്ങളിലെ ചടങ്ങുകൾ കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കുമെന്നും യൂണിയൻ ഭാരവാഹികൾ അറിയിച്ചു.