കൂത്താട്ടുകുളം: വടകര ചർച്ച് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം അനൂപ് ജേക്കമ്പ് എം.എൽ.എ നിർവഹിച്ചു. തോട്ടുങ്കൽ കവലയിൽ നടന്ന ചടങ്ങളിൽ മുനിസിപ്പിൽ ചെയർമാൻ റോയി എബ്രാഹം അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ ഓമന ബേബി,വാർഡ് കൗൺസിലർമാരായ വത്സമ്മ ബേബി, ജീനാമ്മ സിബി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.സി ജോസ്, കേരള കോൺഗ്രസ് ജേക്കമ്പ് മണ്ഡലം പ്രസിഡന്റ് അജി ഇടയാർ, കേരള കോൺഗ്രസ് ജേക്കമ്പ് ജില്ലാ സെക്രട്ടറി എം.എ ഷാജി, മുൻ വാർഡ് മെമ്പർ ബേബി മുൻ വാർഡ് മെമ്പർ ബേബി കൊച്ചു കുന്നേൽ, കേരള കോൺഗ്രസ് ജേക്കമ്പ് വാർഡ് പ്രസിഡന്റ് വിപിൻ മാത്യു, സെക്രട്ടറി ടോമി ജോസഫ്, പീസ് വാലി റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സിബി കൊട്ടാരം, മുൻ സെക്രട്ടറി അഡ്വ: സണ്ണി വടക്കേൽ, ജസ്റ്റിൻ വർഗീസ് എന്നിവർ സംസാരിച്ചു .റോഡ് നവീകരിക്കുന്നതിനും, കലുങ്ക് നിർമ്മാണത്തിനുമായി 22 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്.