ആലുവ: കിഴക്കെ കടുങ്ങല്ലൂരിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച വീട്ടിലും പ്രദേശത്തെ വീടുകളിലും അണുനശീകരണം നടത്തി. മുല്ലേപ്പിള്ളി റോഡ് റസിഡന്റ്‌സ് അസോസിയേഷനിലെ 115 വീടുകളിലാണ് അണുനശീകരണം നടത്തിയത്. കഴിഞ്ഞ ദിവസം ഇവിടെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അണുനശീകരണത്തിന് ശ്രീകുമാർ മുല്ലേപ്പിള്ളി. ആദർശ് ഉണ്ണികൃഷ്ണൻ, ശ്രീജിത്ത്, പ്രദീഷ് എന്നിവർ നേതൃത്വം നൽകി.