മൂവാറ്റുപുഴ: നാടക രംഗത്ത് നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് അരങ്ങ് നിറഞ്ഞാടിയ മുഹമ്മദ് പുഴക്കരക്കയ്ക്ക് ഗുരുപൂജ അവാർഡ്. നാടക മേഖലക്ക് നൽകിയ സംഭാവനയാണ് സുരസ്കാരം നേടിക്കൊടുത്തത്. പ്രശസ്ത്തിപത്രവും,ഫലകവും ,മുപ്പത്തിനായിരം രൂപയുമടങ്ങിയതാണ് ഗുരുപൂജ പുരസ്കാരം. നാടക രചയിതാവ്, നടൻ സംവിധായകൻ തുടങ്ങി വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച മുഹമ്മദ് പുഴക്കര മൂവാറ്റുപുഴ സ്വദേശിയാണ്. എഴുപതുകളിലും എൺപതുകളിലും കേരളം മുഴുവൻ നിറഞ്ഞാടിയ വിശ്വരൂപം,പർവ്വസന്ധി തുടങ്ങിയ നിരവധി നാടകങ്ങളിൽ സജീവമായിരുന്നു പുഴക്കര. കോഴിക്കോട് മ്യൂസിക്കൽ തീയേറ്റേഴ്‌സ്,കോഴിക്കോട് കലാ കേന്ദ്രം തുടങ്ങിയ പ്രമുഖ സമിതികളിൽ അംഗവുയിരുന്നു . ആഹ്വാനം, പല്ലക്ക് ചുമക്കുന്നവർ, മോചനം എന്നീ നാടക പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ. ആമിന. മൂവാറ്റുപുഴ പുഴക്കര കൊച്ചു മൈതീന്റേയും മറിയുമ്മയുടെയും മകനാണ് മുഹമ്മദ് പുഴക്കര.