ഇലഞ്ഞി: സേവാഭാരതി ഇലഞ്ഞി പഞ്ചായത്ത് സമിതി കാര്യാലയം വയനാട് പി.ഇ.ഇ.പി ഡയറക്ടർ രാമനുണ്ണി ചെറുവള്ളിമന ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സേവാഭാരതി ഇലഞ്ഞി യൂണിറ്റ് പ്രസിഡന്റ് പരമേശ്വരൻ നമ്പൂതിരി കടിയാക്കോൽഇല്ലം അദ്ധ്യക്ഷത വഹിച്ചു.ഇലഞ്ഞി സേവാഭാരതി സെക്രട്ടറി അനിൽ കുമാർഷാജി,ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ജോയിസ് മാമ്പിള്ളി, മുത്തോലപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.പി. ജോസഫ്, ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി പ്രദീപ് ജോൺ, സേവാഭാരതി ജില്ലാ സെക്രട്ടറി മണികണ്ഠൻ.എൻ,ഹിന്ദു ഐക്യവേദി താലൂക്ക് രക്ഷധികാരി ചന്ദ്രാജി വെളിയത്ത്, കേരളാ കർഷകമോർച്ച ലൈവ്സ്റ്റോക്ക് കൺവീനർ രാമപ്രസാദ് ചെറുവള്ളിമന, കേരളാ കോൺഗ്രസ് ജേക്കബ്,ഇലഞ്ഞി മണ്ഡലം പ്രസിഡന്റ് റോയ് കുറ്റിപറിച്ചെൽ, എൻ.സി.പി ഇലഞ്ഞി പ്രസിഡന്റ് ശശി ഇലഞ്ഞി, ബി.ജെ.പി സെക്രട്ടറി പ്രശാന്ത് പി.ജി, സേവാഭാരതി ഇലഞ്ഞി യൂണിറ്റ് ഖജാൻജി അജിത്ത് .ആർ എന്നിവർ സംസാരിച്ചു.