മുവാറ്റുപുഴ: നഗരസഭയുടെ വയോമിത്രം പദ്ധതിയിൽപ്പെടുത്തി വയോജനങ്ങൾക്ക് നൽകുന്ന ഏഴാംഘട്ട മരുന്ന് വിതരണം 21മുതൽ 28വരെയുള്ള തിയതികളിൽ നടക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. വാർഡ് വാർഡ് കൗൺസിലർമാർ, ആശ പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ വഴി വയോജനങ്ങളുടെ ഒ.പി ബുക്കുകൾ ശേഖരിച്ച് മരുന്നുകൾ അവരുടെ വീടിനു അടുത്ത് എത്തിച്ചു കൊടുക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് :90723 80117