വൈപ്പിൻ : ഒരാഴ്ചയായി അടച്ചിട്ടിരുന്ന വൈപ്പിൻ-പള്ളിപ്പുറം സംസ്ഥാന പാതയിലെ പള്ളിപ്പുറം കോവിലകത്തും കടവ് മുതൽ മുനമ്പം ഫെറി വരെയുള്ള പാത തുറന്നു. പള്ളിപ്പുറം മുനമ്പം മേഖലയിൽ കൊവിഡ് വ്യാപനത്തെതുടർന്ന് കളക്ടറുടെ നിർദേശത്തെ തുടർന്നാണ് പാത അടച്ചിട്ടിരുന്നത്. പള്ളിപ്പുറം-മാല്യങ്കര പാലവും,മുനമ്പം-ബീച്ച് പാലവും തുറന്നിട്ടുണ്ട്. അതേസമയം ജനഹിത ബീച്ച് റോഡിൽ നിന്ന് പള്ളിപ്പുറം ബീച്ചിലേക്ക് പോകുന്ന രവീന്ദ്രൻ പാലം തുറന്നു കൊടുത്തിട്ടില്ല. ഈ മേഖല കണ്ടെയ്ൻമെന്റ് സോണുകൾ ഉള്ളതിനാലാണ് തുടരുന്ന് കൊടുക്കാത്തതിന് കാരണം. കൊവിഡ് ബാധിത വാർഡുകളിലെ പോക്കറ്റ് റോഡുകളും കലുങ്കുകളും അടഞ്ഞു തന്നെ കിടക്കും.