മൂവാറ്റുപുഴ: നിർദ്ധനയുവാവ് ചികിത്സാ സഹായം തേടുന്നു. പായിപ്ര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ മുളവൂർ സ്രാമ്പിയ്ക്കൽ എസ്.യു.സൈത് മുഹമ്മദ്(54) നട്ടെല്ലിന് പഴുപ്പ് ബാധിച്ചതിനെ തുടർന്ന് അരയ്ക്ക് താഴോട്ട് തളർന്ന കിടക്കുകയാണ്.ശസ്ത്രക്രിയ്ക്ക് വിധേയമായാൽ എഴുന്നേറ്റ് നടക്കാനാകുമെന്ന് ഡോക്ടർ നിർദ്ദേശിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ്ക്ക് ഭീമമായ സംഖ്യ ചിലവ് വരും. നിർദ്ധന കുടുംബാംഗവും കൂലിപ്പണിക്കാരനും മൂന്ന് കുട്ടികളുടെ പിതാവുമായ സൈയ്ത് മുഹമ്മദിന് ശസ്ത്രക്രിയയ്ക്ക് ആവശ്യമായ തുക കണ്ടെത്താനാകാത്ത അവസ്ഥയിലാണ് ശസ്ത്രക്രിയക്കായി ഉദാരമനസുകളുടെ സഹായം തേടുന്നത്. യുകോ ബാങ്ക് മൂവാറ്റുപുഴ ബ്രാഞ്ചിൽ അക്കൗണ്ടും ആരംഭിച്ചു. അക്കൗണ്ട് നമ്പർ: സൈത് മുഹമ്മദ് എസ്.യു, അക്കൗണ്ട് നമ്പർ: 23900110016930, ഐ.എഫ്.സി.കോഡ്: യു സി ബി എ0002390. ഫോൺ:9048859471