nda

കോതമംഗലം: എൻ.ഡി.എ കോതമംഗലം നിയോജക മണ്ഡലം നേതൃയോഗം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ.ഗോപി ഉദ്ഘാടനം ചെയ്തു. വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിയോജക മണ്ഡലത്തിലെ മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്തുന്നത് സംബന്ധിച്ചും ഇതിന് വേണ്ട മുന്നൊരുക്കങ്ങളും ആലോചിക്കാനാണ് യോഗം ചേർന്നത്. എൻ ഡി എ നിയോജക മണ്ഡലം ചെയർമാൻ മനോജ് ഇഞ്ചൂർ അദ്ധ്യക്ഷത വഹിച്ചു. എട്ട് പഞ്ചായത്തിലും കോതമംഗലം നഗരസഭയിലും എൻ.ഡി.എ നേതൃയോഗങ്ങൾ വിളിച്ച് ചേർക്കുവാനും സെപ്റ്റംബർ 24-ാം തീയതി സ്വർണ കള്ളക്കടത്തിനെതിരെ താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുവാനും തീരുമാനിച്ചു.ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റും എൻ.ഡി.എ ജില്ലാ കൺവീനറുമായ എ.ബി ജയപ്രകാശ്, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറിമാരായ അജി നാരായണൻ, അഡ്വ: ശ്രീകുമാർ ,ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പി.വി.സജീവ്, സെക്രട്ടറിമാരായ ഇ.ടി.നടരാജൻ, ജയകുമാർ വെട്ടിക്കാടൻ, എൻ.ഡി.എ നിയോജക മണ്ഡലം ജനറൽ കൺവീനർ പി.എ.സോമൻ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് കാട്ടുവള്ളി, ശിവസേന മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കോടപ്പടി തുടങ്ങിയവർ പ്രസംഗിച്ചു.