മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമതി എറണാകുളം ജില്ല കമ്മിറ്റിയും സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് കമ്പനിയും സംയുക്തമായി നടപ്പാക്കുന്ന ആരോഗ്യ പരിരക്ഷ ഇൻഷ്വറൻസ് പദ്ധതിയുടെ മൂവാറ്രുപുഴ മേഖല തല ഉദ്ഘാടനം ഏകോപന സമതി ജില്ല പ്രസിഡന്റ് പി.സി. ജേക്കബ് വാഴക്കുളം യൂണിറ്റ് പ്രസിഡന്റ് തോമസ് വർഗീസിന് നൽകി നിർവഹിച്ചു. മൂവാറ്രുപുഴ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ മൂവാറ്റുപുഴ മേഖല പ്രസിഡന്റ് പി.എ. കബീർ അദ്ധ്യക്ഷത വഹിച്ചു. മേഖലയിലെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരം ജില്ല ജനറൽ സെക്രട്ടറി എ.ജെ. റിയാസ് വിതരണം ചെയ്തു. ജില്ല വർക്കിംഗ് പ്രസിഡന്റ് ടി.ബി. നാസർ, ജില്ല ട്രഷറർ സി.എസ്.അജ്മൽ , മേഖല ജനറൽ സെക്രട്ടറി സിജു സെബാസ്റ്റ്യൻ , ജില്ല വൈസ് പ്രസിഡന്റ് ബാബു ചൂണ്ടി, വനിത വിംഗ് മേഖല പ്രസിഡന്റ് ഡോ. വിജയലക്ഷ്മി ബാബു, യൂത്ത് വിംഗ് മേഖല പ്രസിഡന്റ് അലക്‌സാണ്ടർ ജോർഡി, പി.യു. ഷംസുദ്ദീൻ, ജോബി ജോസഫ്, ഷാഫി മുതിരക്കാലായിൽ എന്നിവർ സംസാരിച്ചു.