കാലടി: ആദിശങ്കര എൻജിനിയറിംഗ് കോളേജിലെ ഫാബ് ലാബിന് 2019-2020ലെ കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ ടോപ്പ് പെർഫോർമർ അവാർഡ്. കേരളത്തിലെ ഫാബ് ലാബുകളുടെ കാര്യക്ഷമത നിർണയിക്കാൻ കേരള സ്റ്റാർട്ട് അപ്പ് മിഷൻ അഖില കേരള അടിസ്ഥാനത്തിൽ നടത്തിയ ഫാബ് ലാബ് ചലഞ്ചിൽ വിജയിച്ചാണ് ആദിശങ്കര ഫാബ് ലാബ് അവാർഡ് നേടിയത്.പ്രൊഫ: പ്രൊഫ.കെ.ബി അനുരൂപാണ് ഫാബ് ലാബ് കോ-ഓഡിനേറ്റർ സുമൻ മേനോൻ,ജെ.മാളവിക , എസ് .ഗോകുൽകൃഷ്ണൻ , ദീപുഅജയ് തുടങ്ങിയവർ പങ്കെടുത്തു. ലേസർ കട്ടർ, ത്രിഡി പ്രിന്റർ, എസ്എംഡി വർക് സ്റ്റേഷൻ, വിനൈൽ കട്ടർ, തുടങ്ങിയ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഫാബ് ലാബ് പ്രവർത്തിക്കുന്നത്. ആദിശങ്കര ഫാബ് ലാബിൽ അമ്പതോളം പ്രൊജക്ടുകളുടെ റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് വർക്ക് നടക്കുന്നുണ്ട്.