കോതമംഗലം: പരമ്പരാഗതമായി ഈറ്റവെട്ട് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരേയും കരകൗശല ശില്പികളേയും നെയ്ത്ത് തൊഴിലാളികളെയും സംരക്ഷിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ ആവശ്യപ്പെട്ടു.കേരളത്തിലെ ഈറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി രൂപീകരിച്ചിട്ടുള്ള കേരള ബാംബു കോർപ്പറേഷൻ കെടുകാര്യസ്ഥതയിലും അഴിമതിയിലും മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും സംസ്ഥാന സർക്കാരും ബാംബൂ കോർപ്പറേഷനും തൊഴിലാളികളോട് വലിയ അവഗണനയാണ് തുടർന്ന് പോരുന്നതെന്നും ഈ മേഘലയിൽ പ്രവർത്തിക്കുന്നന ബഹുഭൂരിപക്ഷം തൊഴിലാളികളും കൊടിയ ദാരിദ്ര്യത്തിലാണ് കഴിയുന്നത് ഇവരുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കുവാനും അതിന് പരിഹാരം കാണുന്നതിനും സർക്കാരുംബാംബു കോർപ്പറേഷനും അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ലോകമുളദിനത്തിൽ വടാട്ടുപാറ സന്ദർശിച്ച് പരമ്പരാഗത ഈറ്റ തൊഴിലാളികളെ ആദരിച്ച ശേഷം സംസാരിക്കുകയായിരുന്നു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർ, ജില്ലാ സെക്രട്ടറി ഇ.റ്റി.നടരാജൻ, വിനോദ് കുമാർ, ജയൻ കെ.നാരായണൻ, വിഷ്ണു തങ്കപ്പൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.