വൈപ്പിൻ: ഓച്ചന്തുരുത്ത് തപോവനത്തിൽ മുളയുടെ ഉപയോഗവും ഗുണങ്ങളും വിശദീകരിച്ചുകൊണ്ട് ക്ലാസ് നടത്തി ലോക മുളദിനം ആചരിച്ചു. ഡയറക്ടർ മഹേഷ് മങ്ങാട്ട് ക്ലാസുകൾക്ക് നേതൃത്വം നൽകി. ടി പി ഷാബിൻ അദ്ധ്യക്ഷത വഹിച്ചു. മുള അരിയുടെ സൗജന്യ വിതരണവും നടത്തി. മുളയുടെ വേര്, തളിരില, മൊട്ട് എന്നിവ ഔഷധങ്ങളാണ്. മുളയുടെ അകത്ത് ഉണ്ടാകുന്ന വംശരോജന ആഹാരവും ഔഷധവുമാണ്.