kulappuram

മൂവാറ്റുപുഴ : കുട്ടികളെ,​ നീന്തൽ പഠിപ്പിക്കണോ ?​ എന്നാൽ പൈങ്ങോട്ടൂർ കുളപ്പുറത്തേക്ക് പോരൂ. ശാസ്ത്രീയമായി നീന്തൽ പഠിച്ച് ഭാവിയിലെ താരോദയമാകാം. സാധാരണക്കാരുടെ കുട്ടികളിലേക്ക് ശാസ്ത്രീയ സ്വിമ്മിംഗ് പരീശീലനം നൽകാൻ വിശാലമായ നീന്തൽ പരിശീലന കേന്ദ്രം ഇവിടെ തയ്യാർ. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലാണ് നീന്തൽക്കുളം നിർമ്മിച്ചിരിക്കുന്നത്.

വർഷക്കാലത്ത് സ്വാഭിക നീരൊഴുക്കും വേനൽകാലത്ത് വലതുകര കനാൽ വെള്ളവുംകൊണ്ട് ജലസമൃദ്ധമാണ് കുളപ്പുറം തോട്. തോടിന് കുറുകെ തടയണകെട്ടിയാണ് നീന്തൽ പരിശീലന കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് നീന്തൽക്കുളം നാടിന് സമർപ്പിച്ചത്. കായിക അദ്ധ്യാപകരുൾപ്പെടെയുള്ള കമ്മിറ്റികളുടെ പരിപൂർണ നിയന്ത്രണത്തിലാണ് സ്വിമ്മിംഗ്പൂളിന്റെ പ്രവർത്തനം .

20 പേരടങ്ങുന്ന നവജീവൻ ഫ്ളഡ് റിലീഫ് ടാസ്‌ക് ഫോഴ്‌സിന് എറണാകുളം ഡി.ടി.പി.സിയുടെ കീഴിലുള്ള ഡിസാസ്റ്റർ മാനേജ്മന്റ് പരിശീലനവും നൽകിയിരുന്നു . പദ്ധതിയുടെ ഉദ്ഘടനം മുവാറ്റുപുഴ എം.എൽ.എ.എൽദോ എബ്രഹാമും കോതമംഗലം എം.എൽ.എ. ആന്റണി ജോണും സംയുക്തമായി നിർവഹിച്ചു. ഏഴു വയസുകാരി ഗൗരി നീന്തി കയറി. ചടങ്ങിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വിൻസൻ ഇല്ലിക്കൽ, സാബു മത്തായി , എ.വി.രാജേഷ്, എ.വി.സുരേഷ് , കുളപുറം ഇടവക വികാരി ഫാ.ജോൺസൻ ഒറോപ്ലാക്കൽ, ജോസഫ് ജോൺ പിച്ചാപ്പിള്ളിൽ , ബിജു പുതിയിടം, ജോൺസൺ ജോസഫ്, റെജി ആടുകുഴി, ഷിജോ പി, ജോർജ്ജുകുട്ടി തയ്യിൽ, അനിൽ ജോസ്, അനിൽകുമാർ ഒ.കെ , ബേബി ചുണ്ടാട്ട്, ജോൺ പുതിയിടം, ജോൺ.വി.തയ്യിൽ, സി.ടി. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.