kppcc-sastravedi-
കെ.പി.സി.സി ശാസ്ത്രവേദി പറവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിയാറിന്റെ തീരത്ത് കണ്ടൽ ചെടി വച്ചുപിടിക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ നിർവഹിക്കുന്നു

പറവൂർ: മഹാത്മഗാന്ധിയുടെ കേരള സന്ദർശനം ശതാബ്ദിയോടനുബന്ധിച്ച് കെ.പി.സി.സി ശാസ്ത്രവേദി ജില്ലാ കമ്മിറ്റി നടപ്പിലാക്കി വരുന്ന ഗാന്ധി സ്മൃതിയിൽ പച്ചപിടിപ്പിക്കാം എന്ന പരിപാടിയുടെ ഭാഗമായി പറവൂർ നിയോജക മണ്ഡലം കമ്മിറ്റി പെരിയാറിന്റെ തീരത്ത് കണ്ടൽ ചെടികൾ നട്ടു. നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ ഉദ്ഘാടനം ചെയ്തു. ശാസ്ത്രവേദി മണ്ഡലം പ്രസിഡന്റ് ജോജോ മനയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡി. മധുലാൽ, എം.എസ്. രാധാകൃഷ്ണൻ, തോമസ് പുത്തൻപുരയ്ക്കൽ, സോഫി ജോജോ, ജോബ് കളത്തിൽ, അഡ്വ. വി.പി. പ്രേംലാൽ, തോമസ് കളത്തിൽ തുടങ്ങിയവർ സംസാരിച്ചു.