മൂവാറ്റുപുഴ: ആരക്കുഴ ഗവൺമെന്റ് ഐ.ടി.ഐയുടെ മൂന്നാം ഘട്ട നിർമ്മാണപ്രവർത്തനങ്ങലുടെ ഉദ്ഘാടനം 22 ന് ഉച്ചക്ക് 12ന് വീഡിയോ കോൺഫ്രൻസിലൂടെ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. എൽദോഎബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യ അതിഥിയായിരിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ബ്ലോക്ക് പ‌ഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി, ആരക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാബു പൊതൂർ, വാർഡ് മെമ്പർ സി.എച്ച്. ജോർജ്ജ്, അഡീഷണൽ ഡയറക്ടർ പി.കെ. മാധവൻ, എറണാകുളം മേഖല ഇൻസ്പെക്ടർ ഒഫ് ട്രെയിംനിംഗ് ഇൻചാർജ്ജ് പി.കെ.രഘുനാഥൻ, പി.ടി.എ പ്രസിഡന്റ് കൃഷ്ണകുമാർ പ്രിൻസിപ്പൽ ഷൈൻകുമാർ ജി, ട്രെയിനീസ് കൗൺസിൽ ചെയർമാൻ ഉമ്മർ സൈഫുദ്ദീൻ , വിവിധ കക്ഷിനേതാക്കളായ അഡ്വ. സാബു ജോസഫ് ചാലിൽ ,പോൾ ലൂയിസ് പാലമൂട്ടിൽ, കെ.ജി. സത്യൻ, ഷിജിമോൻ ജേക്കബ്, ജോമോൻ കുന്നുപുറം, ബേബി പുത്തൻപുര, കെ.ആർ. വിജയൻ എന്നിവർ സംസാരിക്കും.