പെരുമ്പാവൂർ: സി.പി.ഐയുടെ മുതിർന്ന നേതാവും എ.ഐ.ടി.യു.സി. മണ്ഡലം പ്രസിഡന്റുമായ എൻ.കെ. മുഹമ്മദ്കുഞ്ഞ് അനുസ്മരണസമ്മേളനം ഇന്ന് രാവിലെ 10.30ന് പെരുമ്പാവൂർ വൈ.എം.സി.എ. ഹാളിൽ നടക്കും. എ.ഐ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സെപ്തംബർ 13 ന് ഹൃദയാഘാതം മൂലമാണ് എൻ.കെ.മുഹമ്മദ്കുഞ്ഞ് നിര്യാതനായത്. സി.പി.ഐ പെരുമ്പാവൂർ ടൗൺ ലോക്കൽ സെക്രട്ടറി, മണ്ഡലം സെക്രട്ടറി, ജില്ലാകമ്മിറ്റിയംഗം, ട്രാവൻകൂർ റയോൺസ് യൂണിയൻ എ.ഐ.ടി.യു.സി. സെക്രട്ടറി, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി, പെരുമ്പാവൂർ അർബൻബാങ്ക് ഭരണസമിതി അംഗം, വല്ലം റയോൺപുരത്ത് നിരവധി സാമൂഹ്യസേവനസംഘടനകളുടെ ഭാരവാഹി എന്ന നിലയിലെല്ലാം അര നൂറ്റാണ്ടിലേറെ പെരുമ്പാവൂർ പൊതുരംഗത്ത് സജീവസാന്നിദ്ധ്യമായിരുന്നു. കൊാവിഡ് നിബന്ധനകൾക്ക് വിധേയമായി പങ്കാളിത്തം പരിമിതപ്പെടുത്തിയാണ് അനുസ്മരണസമ്മേളനം ചേരുന്നത്. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ട്രേഡ് യൂണിയൻ നേതാക്കളും അനുസ്മരണ പ്രഭാഷണം നടത്തും.