പറവൂർ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പുത്തൻവേലിക്കര കോഴിത്തുരുത്ത് പ്ലാക്കപ്പറമ്പിൽ പരേതനായ പത്മനാഭന്റെ ഭാര്യ സതി (68) മരിച്ചു. നേരത്തെ കിഡ്നി രോഗിയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ചാലാക്ക മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൊവിഡ് പരിശോധനയിൽ പോസിറ്റീവായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മക്കൾ: ഇന്ദു, ഗിരീഷ്, ഹരീഷ്, സന്ധ്യ. മരുമക്കൾ: ജോഷി, പ്രിയ, ജിഷ, ബിജുമോൻ.