കൊച്ചി : ജില്ലാ ഭരണകൂടം ഏറ്റെടുത്ത മുളന്തുരുത്തി മാർത്തോമൻ പള്ളിയിലെ ഇടവകാംഗങ്ങളുടെ മൃതദേഹം സംസ്കരിക്കുന്ന ചടങ്ങുകൾ തടസമില്ലാതെ നടക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സഭാ തർക്കത്തെത്തുടർന്ന് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പള്ളിയും സെമിത്തേരിയും ജില്ലാഭരണകൂടം ഏറ്റെടുത്തത്. എന്നാൽ ഇടവകാംഗങ്ങളിൽ ആരെങ്കിലും മരിച്ചാൽ സംസ്കാരശുശ്രൂഷ നടത്തേണ്ടതുണ്ടെന്ന കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് ഇതു പൊലീസ് ഉറപ്പാക്കാൻ ഡിവിഷൻബെഞ്ച് നിർദേശിച്ചത്. പള്ളി ഏറ്റെടുക്കാനുള്ള ഉത്തരവിനെതിരെ സർക്കാരും കളക്ടറും ജില്ലാ പൊലീസ് മേധാവിയും സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്ന ഡിവിഷൻബെഞ്ചിന്റേതാണ് നിർദേശം.