കാലടി: കാലടി പഞ്ചായത്ത് മറ്റൂർ ഗവ. എൽ.പി സ്‌കൂളിൽ പണികഴിപ്പിച്ച ഓഡിറ്റോയത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് കെ. തുളസി നിർവഹിച്ചു. യോഗത്തിൽ വാർഡ് അംഗം ഉഷ ബാലൻ അദ്ധ്യക്ഷയായി. സി.പി.എം ലോക്കൽ സെക്രട്ടറി പി.കെ. കുഞ്ഞപ്പൻ, കെ.പി. സോജൻ, ആന്റോ പല്ലിശേരി, പി.സി. ബിനുരാജ് എന്നിവർ പങ്കെടുത്തു.