പറവൂർ: അഴിമതിയിലും ദേശവിരുദ്ധ പ്രവർത്തനങ്ങളിലും ആരോപണം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ സത്യാഗ്രഹ സമരം ഇന്ന് രാവിലെ പത്തരക്ക് പറവൂരിൽ നടക്കും. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് പി.എസ്. രഞ്ജിത്ത് അദ്ധ്യക്ഷത വഹിക്കും.