ആലുവ: റെയിൽവെ സ്റ്റേഷനിലെ വാഹന പാർക്കിംഗ് ഗ്രൗണ്ടിലെ തണൽ മരത്തിൽ യുവാവ് തൂങ്ങി മരിച്ചു. പുത്തൻകുരിശ് കരിമുകളിൽ വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര പാങ്ങോട് കുഴിവിള വീട്ടിൽ പ്രസന്നന്റെ മകൻ വിഷ്ണുവിനെയാണ് (26) തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആലുവ പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനാഫലം വന്ന ശേഷം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.