വൈപ്പിന്‍ : ചെറായി രക്തേശ്വരി ബീച്ചിൽ പുലിമുട്ട് നിർമ്മിക്കാത്തതിനെതിരെ ഒ.ബി.സി കോൺഗ്രസ് പള്ളിപ്പുറം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തി. സമരം കെ.പി ധനപാലൻ ഉദ്ഘാടനം ചെയ്തു. നോബൽ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വിവേക് ഹരിദാസ്, ദിജി, ബിജീഷ്, ബിലേഖ് മനു, മാര്‍ഷല്‍, ഷിജിത്ത്, നിതിന്‍ തുടങ്ങിയവർ പങ്കെടുത്തു.