march-
സ്വർണ്ണകടത്തു കേസിൽ മന്ത്രി കെ ടി ജലീൽ രാജിവയ്ക്കുക എന്ന് ആവശ്യപ്പെട്ടു യുവമോർച്ച പെരുമ്പാവൂരിൽ നടത്തിയ മാർച്ച്

പെരുമ്പാവൂർ: സ്വർണക്കടത്തു കേസിൽ മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കുക എന്ന് ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പെരുമ്പാവൂർ ബോയ്സ് സ്കൂളിൽ നിന്നും ആരംഭിച്ച മാർച്ച് ഡിവൈ എസ്.പി ഓഫീസിനു മുന്നിൽ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രതിഷേധ മാർച്ച് യുവമോർച്ച ജില്ല പ്രസിഡന്റ് വിഷ്ണു സുരേഷ് ഉദ്ഘടാനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനിൽ കുമാർ അദ്യക്ഷത വഹിച്ചു . യുവമോർച്ച ജില്ല ജന.സെക്ടറി സരീഷ് സജീവൻ,യുവമോർച്ച ജില്ല സെക്ടറി ഹരികൃഷ്ണൻ തൃദീപ്,യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു ബാലകൃഷ്ണൻ,ജന സെക്ടറി അമ്പാടി വാഴയിൽ,വൈസ് പ്രസിഡന്റ് ദർശൻ പുല്ലുവാഴി,മണ്ഡലം സെക്ടറിമാരായ ആനന്ദ് കൊമ്പനാട്,അനിൽ കൂവപ്പടി,ഗിരീഷ് തമ്പി, അമ്പാടിക്കണ്ണൻ,ഉണ്ണികൃഷ്ണൻ,വിനയ് ഗോപി,ജ്യോതിഷ് ലാൽ,ബി.ജെ.പി സംസ്ഥാന സമിതി അംഗം സുരേഷ് വിളവത്ത്, മണ്ഡലം വൈസ് പ്രെസിഡന്റുമാരായ അജിൽ കുമാർ മനയത്,അനിൽ ജി, ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ജെയ്സൺ,മഹിളാ മോർച്ച പ്രെസിഡെന്റ് രജിത,കർഷകമോർച്ച പ്രസിഡന്റ് സത്യൻ,ഒബിസി മോർച്ച പ്രസിഡന്റ് പ്രകാശ് പുതുമന,എസ്.സി മോർച്ച പ്രസിഡന്റ് സുബ്രമണ്യൻ, പഞ്ചായത്തു ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.