പെരുമ്പാവൂർ: അശമന്നൂർ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ജാസ്മിൻ അഹമ്മദിനെ സസ്പെൻഡ് ചെയ്ത അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.എം സലിമിന്റെ നടപടി പഞ്ചായത്ത് ഡയറക്ടർ ഡോ.പി.കെ ജയശ്രീ ശരിവച്ചു. കഴിഞ്ഞ ആഗസ്റ്റ് മൂന്നിനാണ് അസി. സെക്രടറിയെ സസ്പെൻഡ് ചെയ്തത്. ആഗസ്റ്റ് ഏഴിന് ജാസ്മിൻ സമർപ്പിച്ച അപ്പീൽ അപേക്ഷയിൽ ഓൺലൈൻ വഴി ഇരുഭാഗത്തിന്റേയും വിശദീകരണം കേട്ടതിന് ശേഷമാണ് ഡയറക്ടർ പഞ്ചായത്തിന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്.